ത്രിപുരയിൽ ബിജെപിയെന്ന് എക്സിറ്റ്പോൾ ഫലം!

ത്രിപുര ഇടതുപക്ഷത്തെ കൈവിടുമെന്നു എക്സിറ്റ്പോൾ ഫലം.ആകെയുള്ള 60 സീറ്റുകളിൽ 59 സീറ്റുകളിലാണ് തിരഞ്ഞെടുപ്പു നടന്നത്. ഒരു സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് ചരിലാം മണ്ഡലത്തിലെ തിരഞ്ഞെടുപ്പു മാറ്റി വച്ചിരിക്കുകയാണ്. 44 മുതല്‍ 50 വരെ സീറ്റുകള്‍ നേടി ബിജെപി ത്രിപുര ഭരിക്കുമെന്നാണ് ആക്സിസ് മൈ ഇന്ത്യ സര്‍വേ സര്‍വേഫലം പറയുന്നത്. കേരളം കഴിഞ്ഞാൽ ഇടതു ഭരണമുള്ള ഏക സംസ്ഥാനമാണ് ത്രിപുര. കഴിഞ്ഞ ഇരുപതു വർഷത്തിലധികമായി ഇടതുപക്ഷമാണ് ത്രിപുര ഭരിക്കുന്നത്.

Be the first to comment on "ത്രിപുരയിൽ ബിജെപിയെന്ന് എക്സിറ്റ്പോൾ ഫലം!"

Leave a comment

Your email address will not be published.


*