ഷുഹൈബ് വധം;സര്ക്കാരിന് ഹൈക്കോടതിയുടെ വിമര്ശനം!

കൊച്ചി:കണ്ണൂർ എടയന്നൂരിലെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകൻ ഷുഹൈബിന്റെ കൊലപാതകത്തിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്ശനം. എന്ത് കൊണ്ടാണ് കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്താൻ സാധിക്കാത്തത്? കണ്ണൂർ എസ്പി അന്വേഷണ വിവരങ്ങൾ ചോരുന്നു എന്ന് പറഞ്ഞത് എന്തർത്ഥത്തിലാണ്.

ഒരു മനുഷ്യനെ വെട്ടിനുറുക്കിയ ചിത്രങ്ങളാണെന്നു തന്റെ മുൻപിൽ ഉള്ളതെന്നും ഇത് സർക്കാർ കാണുന്നിലെയെന്നും കോടതി ചോദിച്ചു.സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഷുഹൈബിന്റെ മാതാപിതാക്കൾ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ വാക്കാലുള്ള പരാമർശം.

ഒരു കൊലപാതകവും സർക്കാർ അംഗീകരിക്കുന്നില്ലെന്നും, അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിട്ടുണ്ടെന്നും ആയിരുന്നു സർക്കാർ അഭിഭാഷകന്റെ വാദം.അടുത്ത ചൊവ്വാഴ്ചയ്ക്കകം സർക്കാരും സിബിഐയും വിശദീകരണം നൽകണമെന്ന് കോടതി നിർദേശിച്ചു.

Be the first to comment on "ഷുഹൈബ് വധം;സര്ക്കാരിന് ഹൈക്കോടതിയുടെ വിമര്ശനം!"

Leave a comment

Your email address will not be published.


*