ഹജ്ജ് വിമാന യാത്രാകൂലിയിൽ കേന്ദ്ര സർക്കാർ ഇളവനുവദിച്ചു!

ന്യൂഡല്‍ഹി: ഹജ്ജ് യാത്രയ്ക്കുള്ള വിമാനക്കൂലിയില്‍ വൻ ഇളവനുവദിച്ചു. ഇ​ന്ത്യ​യി​ലെ 21 വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ നി​ന്ന് ജി​ദ്ദ, മ​ദീ​ന എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കാ​ണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് പ്രകാരം കേരളത്തിൽ നിന്നും ഹജ്ജിനു പോകുന്നവർക്ക് 25000 രൂപയുടെ ഇളവാണ്‌ ലഭിക്കുക. പ്രധാനമന്ത്രിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് ഇളവനുവദിച്ചിരിക്കുന്നതെന്നു കേ​ന്ദ്ര മ​ന്ത്രി മു​ക്താ​ര്‍ അ​ബ്ബാ​സ് ന​ഖ്​വി പറഞ്ഞു.

Be the first to comment on "ഹജ്ജ് വിമാന യാത്രാകൂലിയിൽ കേന്ദ്ര സർക്കാർ ഇളവനുവദിച്ചു!"

Leave a comment

Your email address will not be published.


*