കാർത്തി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തു!

ഐ.എന്‍.എക്സ് മീഡിയ കേസിൽ കോൺഗ്രസ്സ് നേതാവ് പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തു.ഇന്ന് പുലർച്ചെ ലണ്ടനിൽ നിന്നും ചെന്നൈയിൽ വന്നിറങ്ങിയ കാർത്തി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ കാർത്തി ചിദംബരത്തെ പതിനഞ്ചു ദിവസത്തെ സിബിഐ കസ്റ്റഡിയിൽ ആവശ്യപ്പെട്ടെങ്കിലും ഒരു ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്.

ഐ.എന്‍.എക്സ് മീഡിയയ്ക്ക് 300 കോടിയുടെ വിദേശ നിക്ഷേപം ലഭ്യമാക്കാന്‍ അനധികൃത ഇടപെടല്‍ നടത്തിയെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. കേസുമായി ബന്ധപ്പെട്ട് ചിദംബരത്തിന്റെയും കാര്‍ത്തിയുടെയും വീടുകളിലും സ്ഥാപനങ്ങളിലും സി.ബി.ഐ റെയ്‌ഡുകൾ നടത്തിയിരുന്നു.

Be the first to comment on "കാർത്തി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തു!"

Leave a comment

Your email address will not be published.


*