കുത്തിയോട്ടത്തിനെതിരെ കേസ്!

തിരുവനന്തപുരം:ആറ്റുകാൽ ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള കുത്തിയോട്ടത്തിനെതിരെ കേസെടുത്തു. ആചാരം ബാലാവകാശ ലംഘനമാണെന്ന ആരോപണത്തിന്റെ പേരിൽ സംസ്ഥാന ബാലാവകാശ കമ്മീഷനാണ് കേസെടുത്തിരിക്കുന്നത്.

കുത്തിയോട്ടത്തിനു എതിരെ ജയിൽ ഡി.ജി.പി ആര്‍. ശ്രീലേഖ രംഗത്തെത്തിയിരുന്നു. ബ്ലോഗിലൂടെയായിരുന്നു ഡിജിപിയുടെ പ്രതികരണം.കുട്ടിയോട്ടത്തിന്റെപേരിൽ മാതാപിതാക്കളും ക്ഷേത്രം ഭാരവാഹികളും ആൺകുട്ടികളെ പീഡിപ്പിക്കുകയാണ്.മാനസികവും ശാരീരികവുമായ പീഡനമാണ് നടക്കുന്നത്.

ഇത് നിയമപ്രകാരം ശിക്ഷ ലഭിക്കുന്ന കുറ്റമാണെന്നും ശ്രീലേഖ ബ്ലോഗിലെഴുതിയിരുന്നു. ശ്രീലേഖയുടെ നിലപാടിനെതിരെ ആറ്റുകാല്‍ ഭഗവതിക്ഷേത്രട്രസ്റ്റ് പ്രസ്താവന ഇറക്കിയിരുന്നു.

Be the first to comment on "കുത്തിയോട്ടത്തിനെതിരെ കേസ്!"

Leave a comment

Your email address will not be published.


*