ശ്രീദേവിയുടെ മൃതദേഹം സംസ്കരിച്ചു!

മുംബൈ:ഞായറാഴ്ച അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ. മുംബയിലെ വിലെ പാര്‍ലെ സേവാ സമാജ് ശ്മശാനത്തിലായിരുന്നു സംസ്കാരം. ചലച്ചിത്ര-രാഷ്ട്രീയ രംഗത്തെ പ്രമുഖരുൾപ്പെടെ രാജ്യത്തിന്റെ നാനാതുറകളിൽ നിന്നുള്ളവർ ശ്രീദേവിക്ക്‌ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.

അന്ധേരിയിലെ സെലിബ്രേഷന്‍സ് സ്പോര്‍ട്സ് ക്ലബ്ബിലായിരുന്നു പൊതുദർശനം. തുടർന്ന് രണ്ടുമണിയോടെ സെലിബ്രേഷന്‍സ് സ്പോര്‍ട്സ് ക്ലബ്ബിൽ നിന്നും മൃതദേഹം വിലെ പാര്‍ലെ സേവാ സമാജ് ശ്മശാനത്തിലേക്ക് വിലാപയാത്രയായി കൊണ്ടുപോയി.

വെള്ളപ്പൂക്കൾ കൊണ്ടലങ്കരിച്ച വാഹനത്തിലായിരുന്നു വിലാപയാത്ര. നിരവധി ആരാധകരാണ് തങ്ങളുടെ പ്രിയനടിക്കു ആദരാഞ്ജലികൾ അർപ്പിക്കാൻ റോഡരുകുകളിൽ കാത്തു നിന്നത്.

Be the first to comment on "ശ്രീദേവിയുടെ മൃതദേഹം സംസ്കരിച്ചു!"

Leave a comment

Your email address will not be published.


*