കാർത്തി ചിദംബരത്തിനെ മാർച്ച് 6 വരെ സിബിഐ കസ്റ്റഡിയിൽ വിട്ടു!

ന്യൂഡൽഹി:ഐഎന്‍എക്‌സ് മീഡിയ കേസില്‍ കാര്‍ത്തി ചിദംബരത്തെ മാര്‍ച്ച് ആറ് വരെ സിബിഐ കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി പട്യാല ഹൗസ് കോടതിയുടേതാണ് നടപടി.കാര്‍ത്തിയെ 15 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന സിബിയുടെ ആവശ്യം കോടതി അനുവദിച്ചില്ല.

കഴിഞ്ഞ ദിവസമാണ് ലണ്ടനിൽ നിന്നും ചെന്നൈ വിമാനത്താവളത്തിൽ വെച്ച് കാർത്തി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ കാർത്തി ചിദംബരത്തെ കോടതി ഒരു ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടിരുന്നു.

Be the first to comment on "കാർത്തി ചിദംബരത്തിനെ മാർച്ച് 6 വരെ സിബിഐ കസ്റ്റഡിയിൽ വിട്ടു!"

Leave a comment

Your email address will not be published.


*