മലയാറ്റൂർ പള്ളി വികാരി കുത്തേറ്റു മരിച്ചു!

മലയാറ്റൂര്‍ കുരിശുപള്ളിയിലെ റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ട് (50) കുത്തേറ്റു മരിച്ചു.മുൻ കപ്യാർ ജോണിയാണ് ഫാ. സേവ്യറെ കുത്തിയത്. മദ്യപിച്ചെത്തിയ കപ്യാർ ഫാദറുമായുണ്ടായ വാക്കുതർക്കത്തിനൊടുവിൽ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. ഇടതുകാലിൽ കുത്തേറ്റ വികാരിയെ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

തുടയിലേറ്റ കുത്ത് പ്രധാന രക്തക്കുഴൽ തകർത്തതാണ് മരണകാരണം.കപ്യാർ ജോണിയെ സ്വഭാവ ദുഷ്യത്തിന്റെ പേരിൽ ഫാ. സേവ്യര്‍ തേലക്കാട്ട് പള്ളിയിൽ നിന്നും താത്കാലികമായി സസ്‌പെൻഡ് ചെയ്തിരുന്നു.ഇതാണ് കൊലപാതകത്തിലേക്ക് ജോണിയെ നയിച്ചത്. ഫാ. സേവ്യറെ കുത്തിയത്തിനു ശേഷം ജോണി വനത്തിലേക്ക് രക്ഷപെട്ടു.

Be the first to comment on "മലയാറ്റൂർ പള്ളി വികാരി കുത്തേറ്റു മരിച്ചു!"

Leave a comment

Your email address will not be published.


*