സാമ്ബത്തിക തട്ടിപ്പുകള്‍ തടയുന്നതിനുള്ള ബില്ലിന് കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം!

രാജ്യത്തു അടിക്കടിയുണ്ടാകുന്ന സാമ്പത്തിക തട്ടിപ്പുകൾ തടയാൻ കേന്ദ്രസർക്കാരിന്റെ പുതിയ നീക്കം. ഇതിനായുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭാ അംഗീകാരം നൽകി.സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്തി രാജ്യത്തു നിന്ന് കടന്നുകളയുന്നവരുടെ ആസ്തികള്‍ കണ്ടുകെട്ടാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന നിയമത്തിനാണു കേന്ദ്ര മന്ത്രിസഭയുടെ അനുമതി.

ഇത്തരത്തിൽ സാമ്പത്തിക തട്ടിപ്പു നടത്തി രാജ്യം വിടുന്നവരുടെ ബിനാമികളുടേതു ഉൾപ്പെടെയുള്ള സ്വത്തുക്കളും, വിദേശത്തെ സ്വത്തുക്കളും കണ്ടുകെട്ടാനുള്ള നിയമവും സര്‍ക്കാരിന് അനുവാദം നല്‍കുന്നുണ്ട്. എന്നാല്‍ അവിടുത്തെ സര്‍ക്കാരുകളുടെ സഹകരണം കൂടി ഉണ്ടെങ്കില്‍ മാത്രമേ വിദേശത്തെ സ്വത്ത് കണ്ടുകെട്ടാനാകൂ.കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റലിയാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

Be the first to comment on "സാമ്ബത്തിക തട്ടിപ്പുകള്‍ തടയുന്നതിനുള്ള ബില്ലിന് കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം!"

Leave a comment

Your email address will not be published.


*