മലയാറ്റൂർ പള്ളിയിലെ വൈദികന്റെ കൊലപാതകത്തിൽ കപ്യാർ പിടിയിൽ!

കൊച്ചി:മലയാറ്റൂർ പള്ളിയിലെ വൈദികനെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ കപ്യാർ പിടിയിലായി.കുരിശുമുടിയിലെ ഒന്നാംസ്ഥലത്തു നിന്നുമാണ് പ്രതിയായ ജോണി പോലീസിന്റെ പിടിയിലായത്. ഇന്നലെയാണ് മലയാറ്റൂര്‍ കുരിശുപള്ളിയിലെ റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ട് (50) കുത്തേറ്റു മരിച്ചത്.

സ്വഭാവദൂഷ്യത്തിന്റെ പേരിൽ കപ്യാരായ ജോണിയെ മൂന്നുമാസങ്ങൾക്കു മുൻപ് സസ്‌പെൻഡ് ചെയ്തിരുന്നു. ഇന്നലെ കപ്യാർ വൈദികനുമായുണ്ടായ വാക്കുതർക്കത്തെ തുടർന്ന് കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.

Be the first to comment on "മലയാറ്റൂർ പള്ളിയിലെ വൈദികന്റെ കൊലപാതകത്തിൽ കപ്യാർ പിടിയിൽ!"

Leave a comment

Your email address will not be published.


*