ചെങ്കോട്ടയിൽ താമര!

അഗര്‍ത്തല: കാൽനൂറ്റാണ്ടായി ചെങ്കോട്ടയായിരുന്ന ത്രിപുര ഇന്ന് കവിയണിഞ്ഞു. ത്രിപുരയിലെ ജനങ്ങൾ ഇത്തവണ ബിജെപിക്കൊപ്പമായിരുന്നു.ബിജെപി 44, സിപിഎം 15 ഉം സീറ്റുകൾ നേടി. ആദ്യമായി ത്രിപുരയിൽ അക്കൗണ്ട് തുറന്ന ബിജെപി അധികാരവും പിടിച്ചെടുത്തു.

സിപിഎം മുഖ്യമന്ത്രിയായിരുന്ന മണിക് സർക്കാർ വെട്ടെണ്ണലിന്റെ ഒരുഘട്ടത്തിൽ സ്വന്തം മണ്ഡലമായ ധന്‍പൂരിൽ പിന്നോട്ട് പോയത് സിപിഎമ്മിനെ ആശങ്കയിൽ ആഴ്ത്തിയെങ്കിലും മണിക് സർക്കാർ തന്നെ ഇവിടെ വിജയിച്ചു. എന്നാൽ വോട്ടെണ്ണലിൽ ക്രമക്കേടുണ്ടെന്ന ബിജെപിയുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ധൻപുർ ഉൾപ്പെടെയുള്ള നാലു മണ്ഡലങ്ങളിൽ വീണ്ടും വോട്ടെണ്ണും.

കോൺഗ്രസ്സിന് ഒരു സീറ്റുപോലും നേടാനായില്ലെന്നത് വലിയ നാണക്കേടാണുണ്ടാക്കിയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ ബിപ്ലവ് ദേവ് മുഖ്യമന്ത്രിയാകാനാണ് സാധ്യത. ത്രിപുരയിലെ വിജയം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കുള്ള അംഗീകാരമാണെന്ന് ബിപ്ലവ് ദേവ് പറഞ്ഞു.

അതേസമയം ത്രിപുരയിലേത് വൻ തിരിച്ചടി തന്നെയാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. ത്രിപുരയിലെ വലിയ വിജയത്തിന് ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ പ്രവർത്തകരെ അഭിനന്ദിച്ചു.

Be the first to comment on "ചെങ്കോട്ടയിൽ താമര!"

Leave a comment

Your email address will not be published.


*