തിരഞ്ഞെടുപ്പ് പരാജയത്തിനിടെ രാഹുൽ ഗാന്ധി ഇറ്റലിയിൽ!

ന്യൂഡൽഹി:രണ്ടു സംസ്ഥാനങ്ങളിലെ കോൺഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് തോൽവിക്കിടെ കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി അവധി ആഘോഷിക്കാനായി ഇറ്റലിയിലേക്ക് പറന്നു. 93 വയസുള്ള മുത്തശ്ശിക്കൊപ്പം ഹോളി അവധി ആഘോഷിക്കാനായി ഇറ്റലിയിലേക്ക് പോകുന്നതായി രാഹുൽ ഗാന്ധി തന്നെയാണ് ട്വീറ്റ് ചെയ്തത്.

മേഘാലയയിൽ കോൺഗ്രസ്സ് വലിയ ഒറ്റ കക്ഷിയാണ്.എന്നാൽ സീറ്റുകൾ മാത്രം നേടിയ ബിജെപി,എൻപിപി ഉൾപ്പെടെയുള്ള കക്ഷികളുമായി ചേർന്ന് സർക്കാർ രൂപീകരിക്കാനുള്ള തന്ത്രങ്ങൾ മെനഞ്ഞു കഴിഞ്ഞു.

60 സീറ്റുകളുള്ള നാഗാലാൻഡിൽ ബിജെപിയും എൻപിഎഫും ഇഞ്ചോടിഞ്ചു പോരാട്ടത്തിലാണ്. ബിജെപി 29 ,നാഗ പീപ്പിൾ ഫ്രണ്ട് (എൻപിഎഫ്) 29 ,മറ്റുള്ളവർ 2 എന്ന നിലയിലാണ്.ഇവിടെയും ബിജെപി തന്നെ സർക്കാർ ഉണ്ടാക്കുമെന്നാണ് കേന്ദ്ര മന്ത്രി കിരൺ റിജ്ജു പറഞ്ഞിരിക്കുന്നത്.

Be the first to comment on "തിരഞ്ഞെടുപ്പ് പരാജയത്തിനിടെ രാഹുൽ ഗാന്ധി ഇറ്റലിയിൽ!"

Leave a comment

Your email address will not be published.


*