പ്രണവിന്റെ അടുത്ത ചിത്രം അരുൺഗോപിക്കൊപ്പം!

ആദിക്ക് ശേഷമുള്ള പ്രണവിന്റെ ചിത്രം ‘രാമലീല’യുടെ സംവിധായകനായ അരുൺ ഗോപിക്കൊപ്പം.മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ് ചിത്രം നിർമ്മിക്കുക. അരുൺ ഗോപി തിരക്കഥയെഴുതി സംവിധാനം നിർവഹിക്കുന്ന ചിത്രം ജൂൺ മാസത്തോട് കൂടി ചിത്രീകരണം ആരംഭിക്കുമെന്നു ടോമിച്ചൻ മുളകുപാടം ഫേസ്ബുക്കിൽ കുറിച്ചു. ജിത്തു ജോസഫ് സംവിധാനം ചെയ്ത ആദിയെന്ന തന്റെ അരങ്ങേറ്റ ചിത്രത്തിൽ പ്രണവ് മോഹൻലാൽ മികച്ച അഭിനയമാണ് കാഴ്ച വെച്ചത്.

Be the first to comment on "പ്രണവിന്റെ അടുത്ത ചിത്രം അരുൺഗോപിക്കൊപ്പം!"

Leave a comment

Your email address will not be published.


*