കാര്‍ത്തി ചിദംബരത്തെ സി.ബി.ഐ ചോദ്യം ചെയ്തു!

ഐ.എന്‍.എക്സ് മീഡിയ പണമിടപാട് കേസില്‍ കോടതി കസ്റ്റഡിയിൽ വിട്ട കാർത്തി ചിദംബരത്തിന്റെ സിബിഐ ചോദ്യം ചെയ്തു.ഇന്ദ്രാണി മുഖര്‍ജിക്ക് ഒപ്പമാണ് ബൈകുല ജയിലില്‍ വെച്ച് കാർത്തിയെ സി.ബി.ഐ ചോദ്യം ചെയ്തത്. കോൺഗ്രസ്സ് നേതാവ് പി ചിദംബരം കേന്ദ്രമന്ത്രി ആയിരിക്കെ മകനായ കാർത്തി ചിദംബരം 2007ല്‍ ഐ.എന്‍.എക്സ് മീഡിയയ്ക്ക് മൗറീഷ്യസില്‍ നിന്ന് നിക്ഷേപം സ്വീകരിക്കുന്നതിന് അനുമതി വാങ്ങി നല്‍കിയെന്ന് സി.ബി.ഐയുടെ കണ്ടെത്തൽ.ഇതിനു വ്യക്തമായ തെളിവുകൾ ഉണ്ടെന്നു സിബിഐ കോടതിയിൽ പറഞ്ഞിരുന്നു. എന്നാൽ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് കോൺഗ്രസ്സിന്റെ നിലപാട്.

Be the first to comment on "കാര്‍ത്തി ചിദംബരത്തെ സി.ബി.ഐ ചോദ്യം ചെയ്തു!"

Leave a comment

Your email address will not be published.


*