മേഘാലയയിൽ ബിജെപി പിന്തുണയോടെ എൻപിപി ഭരണം പിടിക്കും!

മേഘാലയയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസ്സിനെ(21) പിന്തള്ളി ബിജെപി ഭരണം പിടിച്ചു.രണ്ടു സീറ്റുകൾ മാത്രമുള്ള ബിജെപി പിന്തുണയോടെ 19 സീറ്റുകൾ നേടിയ എൻപിപി മറ്റു കക്ഷികളായ യുണൈറ്റഡ് ഡെമോക്രാറ്റിക്‌ പാർട്ടി(യുഡിപി)-6 ,എഎസ്പിഡിപി-2 ,പിപിഎഫ്-4 ,സ്വതന്ത്രൻ-1 ,തുടങ്ങി മുപ്പത്തി നാലു എംഎൽഎമാരുടെ പിന്തുണയോടെ മേഘാലയ ഭരിക്കും.

എൻപിപി നേതാവ് കൊണ്‍രാഡ് സാഗ്മ മുഖ്യമന്ത്രിയാകും.ചൊവ്വാഴ്ചയാണ് സത്യപ്രതിജ്ഞ. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തങ്ങളെ സർക്കാരുണ്ടാക്കാൻ വിളിക്കാത്ത ഗവർണറുടെ നടപടിയെ ചോദ്യം ചെയ്തു കോൺഗ്രസ്സ് രംഗത്തെത്തി.അതേസമയം നാഗാലാൻഡിലെ നിലവിലെ മുഖ്യമന്ത്രി ടി ആർ സെലിയാങ് രാജി വെയ്ക്കാൻ ഇതുവരെ തയാറായിട്ടില്ല.

Be the first to comment on "മേഘാലയയിൽ ബിജെപി പിന്തുണയോടെ എൻപിപി ഭരണം പിടിക്കും!"

Leave a comment

Your email address will not be published.


*