ബാർ കോഴക്കേസ് അവസാനിപ്പിച്ചതിനെതിരെ പബ്ലിക് പ്രോസിക്യൂട്ടര്‍ രംഗത്തെത്തി!

കെ എം മാണിക്കെതിരായ ബാർ കോഴക്കേസിലെ വിജിലൻസ് അന്വേഷണം നിർത്തിയതിനെതിരെ കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായ അഡ്വ. കെപി സതീശന്‍ രംഗത്തെത്തി.ബാർ കോഴക്കേസിൽ കെ എം മാണിക്കെതിരെ തെളിവുണ്ടായിട്ടും വിജിലൻസ് കേസവസാനിപ്പിച്ചതിനു പിന്നിൽ ഉന്നത ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നായിരുന്നു അഡ്വ. കെപി സതീശന്‍ പറഞ്ഞത്.

കേസന്വേഷണവുമായി മുന്നോട്ടു പോകാനാണ് തനിക്കു നൽകിയിരുന്ന നിർദേശം, എന്നാൽ വിജിലൻസ് കേസ് അവസാനിപ്പിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബാർ കോഴക്കേസ്,പാറ്റൂര്‍ ഭൂമി കേസ്, മൈക്രോ ഫിനാന്‍സ് കേസ് തുടങ്ങിയവയുടെ അന്വേഷണം സിബിഐയെ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ടു ഭരണപരിഷ്കര കമ്മീഷൻ അധ്യക്ഷൻ വിഎസ് അച്യുതാനന്ദൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി.

Be the first to comment on "ബാർ കോഴക്കേസ് അവസാനിപ്പിച്ചതിനെതിരെ പബ്ലിക് പ്രോസിക്യൂട്ടര്‍ രംഗത്തെത്തി!"

Leave a comment

Your email address will not be published.


*