പിടികിട്ടാപ്പുള്ളി ബിഷു ഷെയ്ക്ക് കൊല്‍ക്കത്തയില്‍ പിടിയില്‍!

അന്താരാഷ്ട്ര കള്ളക്കടത്തുകാരനും കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍ അടക്കം അന്വേഷണം നടത്തുന്ന കേസുകളിലെ പിടികിട്ടാപ്പുള്ളി ബിഷു ഷെയ്ക്ക് കൊല്‍ക്കത്തയില്‍ പിടിയിലായി.കൊച്ചിയില്‍ നിന്നുള്ള സിബിഐ സംഘമാണ് ബിഷുവിനെ അറസ്റ്റ് ചെയ്തത്.

കള്ളക്കടത്തുമായി ബന്ധപ്പെട്ട് മലയാളി ബിഎസ്എഫ് കമാന്‍ഡന്റ് ജിബു ഡി മാത്യുവിന്റെ അറസ്റ്റാണ് സിബിഐയെ വന്‍കള്ളക്കടത്ത് സംഘത്തിന്റെ തലവനിലേക്ക് അന്വേഷണം എത്തിച്ചത്.ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി വഴി കോടിക്കണക്കിന് രൂപയുടെ കള്ളക്കടത്ത് നടത്തുന്നയാളാണ് ഇയാള്‍.

കള്ളനോട്ടും മയക്കുമരുന്നും കടത്തുന്നതിനായി ജിബു ഡി മാത്യുവിന് ലക്ഷക്കണക്കിന് രൂപ കോഴ നല്‍കിയിരുന്നതായി ബിഷു ഷെയ്ക്ക് സിബിഐക്ക് മൊഴി നല്‍കിയിട്ടുണ്ട്. ജിബുവിന് ബിഷുവുമായി ബന്ധപ്പെടാന്‍ പ്രത്യേക ഫോണ്‍ തന്നെ ഉണ്ടായിരുന്നതായാണ് വിവരം.

ജനുവരി 30ന് ട്രെയിനില്‍ സഞ്ചരിക്കവേ ആലപ്പുഴയില്‍ വെച്ചാണ് ജിബു ഡി. മാത്യു സിബിഐയുടെ പിടിയിലായത്.

Be the first to comment on "പിടികിട്ടാപ്പുള്ളി ബിഷു ഷെയ്ക്ക് കൊല്‍ക്കത്തയില്‍ പിടിയില്‍!"

Leave a comment

Your email address will not be published.


*