ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു!

കൊളംബോ:സാമുദായിക സംഘർഷത്തെ തുടർന്ന് ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.ബുദ്ധ-മുസ്ലിം മതക്കാർ തമ്മിലാണ് വർഗീയ സംഘർഷം നിലനിൽക്കുന്നത്.ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘർഷം നിയന്ത്രണാതീതം ആയതിനെ തുടർന്നാണ് സർക്കാർ പത്തു ദിവസത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. സാമൂഹിക മാധ്യമങ്ങളിലൂടെ സംഘര്‍ഷത്തിനാഹ്വാനം ചെയ്യുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി.

Be the first to comment on "ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു!"

Leave a comment

Your email address will not be published.


*