സീറോ മലബാര്‍ സഭ;കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കാൻ ഹൈക്കോടതിയുടെ ഉത്തരവ്!

കൊച്ചി:സീറോ മലബാര്‍ സഭയുടെ വിവാദമായ ഭൂമിയിടപാട് കേസിൽ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കാൻ ഹൈക്കോടതിയുടെ ഉത്തരവ്. ആലഞ്ചേരിയെ കൂടാതെ ഫാ.ജോഷ് പൊതുവ, ഫാ. വടക്കുമ്പാടന്‍, ഇടനിലക്കാരനായ സജു വര്‍ഗീസ് എന്നീവർക്കെതിരെയും ഗൂഢാലോചന വിശ്വാസ വഞ്ചന അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി കേസെടുക്കാൻ പൊലീസിന് കോടതി നിർദേശം നൽകി.

കര്‍ദ്ദിനാള്‍ രാജാവല്ലെന്നും രാജ്യത്തെ നിയമങ്ങള്‍ക്ക് വിധേയനാണെന്നും പറഞ്ഞ ഹൈക്കോടതി , സ്വത്ത് അതിരൂപതയുടേതാണ്. അല്ലാതെ കര്‍ദ്ദിനാളിന്റേതല്ല. അതിനാല്‍ സ്വത്ത് സ്വന്തം താല്‍പ്പര്യ പ്രകാരം കൈകാര്യം ചെയ്യാന്‍ കര്‍ദ്ദിനാളിന് അനുവാദമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മജിസ്ട്രേറ്റ് തല അന്വേഷണം നടക്കുന്നതിനാൽ സമാന്തര അന്വേഷണം വേണ്ടെന്ന കർദിനാളിന്റെ ആവശ്യം കോടതി തള്ളി.

Be the first to comment on "സീറോ മലബാര്‍ സഭ;കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കാൻ ഹൈക്കോടതിയുടെ ഉത്തരവ്!"

Leave a comment

Your email address will not be published.


*