കൊട്ടാക്കമ്പൂർ ഭൂമിയിടപാട് കേസിൽ ജോയ്‌സ് ജോർജ് എംപിയ്ക്കു ക്ളീൻ ചിറ്റ്!

മൂന്നാർ:കൊട്ടാക്കമ്പൂർ ഭൂമിയിടപാട് കേസിൽ ഇടുക്കി എംപി ജോയ്സ് ജോര്‍ജിന് പോലീസിന്റെ ക്ലീൻ ചിറ്റ്.മൂന്നാര്‍ ഡിവൈഎസ്പി തൊടുപുഴ സെഷന്‍സ് കോടതിയില്‍ നൽകിയ റിപ്പോര്‍ട്ടിലാണ് എംപിക്കു നിയമപരമായാണ് ഭൂമി ലഭിച്ചതെന്ന് പറയുന്നത്. തുടരന്വേഷണത്തിന് വേണ്ട രേഖകൾ ലഭ്യമല്ലാത്തതിനാൽ കേസ് അവസാനിപ്പിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ അറിയിച്ചു.

ജോയ്‌സ് ജോർജിന്റെ പിതാവ് പണം നൽകി വാങ്ങിയതാണ് ഭൂമിയെന്നും റിപ്പോർട്ടിൽ പറയുന്നു. കൈയേറ്റ ഭൂമിയാണെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ഇടുക്കി വട്ടവട പഞ്ചായത്തിലെ കൊട്ടാക്കമ്ബൂര്‍ വില്ലേജില്‍ ജോയ്സ് ജോര്‍ജ് എംപിയുടെയും കുടുംബത്തിന്റെയും 28 ഏക്കര്‍ ഭൂമിയുടെ പട്ടയം കഴിഞ്ഞ നവംബര്‍ 11ന് സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.

Be the first to comment on "കൊട്ടാക്കമ്പൂർ ഭൂമിയിടപാട് കേസിൽ ജോയ്‌സ് ജോർജ് എംപിയ്ക്കു ക്ളീൻ ചിറ്റ്!"

Leave a comment

Your email address will not be published.


*