ടിഡിപി എൻഡിഎ വിടും?

ആന്ധ്രപ്രദേശിന്‌ പ്രത്യേക പദവി നല്കാനാകില്ലെന്ന കേന്ദ്ര നിലപാടിൽ പ്രതിഷേധിച്ചു തെലിങ്കുദേശം പാർട്ടി(ടിഡിപി) എൻ ഡി എ വിടുന്നു. ഇതിന്റെ ആദ്യപടിയായി ടി.ഡി.പി മന്ത്രിമാരായ അശോക് ഗജപതി രാജു, വൈ.എസ് ചൗധരി എന്നിവര്‍ കേന്ദ്ര മന്ത്രിസഭയില്‍നിന്ന് രാജിവെക്കും.

ടിഡിപി നേതാവും ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് സുപ്രധാന തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്. ആന്ധ്രപ്രദേശിന്‌ പ്രത്യേക പദവി നല്കാനാകില്ലെന്നും, വേണമെങ്കിൽ പ്രത്യേക സാമ്പത്തിക പാക്കേജ് നൽകാമെന്നും ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്രസർക്കാർ ആന്ധ്രപ്രദേശിലെ വഞ്ചിച്ചുവെന്ന് ടിഡിപി അറിയിച്ചത്.

Be the first to comment on "ടിഡിപി എൻഡിഎ വിടും?"

Leave a comment

Your email address will not be published.


*