ഷുഹൈബ് വധം;സിബിഐ അന്വേഷിക്കും!

കൊച്ചി:കണ്ണൂരിലെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകൻ ഷുഹൈബിന്റെ കൊലപാതകക്കേസിൽ അന്വേഷണം സിബിഐക്ക്.കേസന്വേഷണം സിബിഐക്ക് വിടണമെന്ന ഹർജിയിൽ ഹൈക്കോടതിയുടേതാണ് നടപടി.

പോലീസ് അന്വേഷണം മതിയെന്ന സർക്കാരിന്റെ നിർദേശം തള്ളിയ കോടതി,ഇനിയും രാഷ്ട്രീയ കൊലപാതകങ്ങൾ അനുവദിക്കാനാകില്ലെന്നും പറഞ്ഞു.

സിപിഎമ്മിനെ വെട്ടിലാകുന്നതാണ് കോടതിയുടെ നടപടി.കേസ് അന്വേഷണം ശരിയായ ദിശയിലാണു പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞിരുന്നു.

Be the first to comment on "ഷുഹൈബ് വധം;സിബിഐ അന്വേഷിക്കും!"

Leave a comment

Your email address will not be published.


*