ടിഡിപി മന്ത്രിമാർ രാജിവെച്ചു!

ന്യൂഡൽഹി:കേന്ദ്രമന്ത്രി സഭയിൽ നിന്നും രണ്ടു ടിഡിപി മന്ത്രിമാർ രാജിവെച്ചു. വ്യോമയാന മന്ത്രി അശോക് ഗജപതി രാജു, ശാസ്ത്രസാങ്കേതിക സഹമന്ത്രി വൈ.എസ്. ചൗധരി എന്നിവരാണ് രാജി വെച്ചത്. ആന്ധ്രാപ്രദേശിന്‌ പ്രത്യേക പദവി നൽകണമെന്ന ടിഡിപിയുടെ ആവശ്യം കേന്ദ്രം അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജി.

ലോക്സഭയില്‍ 16 എം.പിമാരും രാജ്യസഭയില്‍ ആറ് എം.പിമാരുമാണ് തെലുങ്കുദേശം പാർട്ടിക്കുള്ളത്. മന്ത്രി സ്ഥാനം രാജിവെച്ചെങ്കിലും എൻഡിഎയിൽ തന്നെ തുടരുമെന്നാണ് രാജി വെച്ച മന്ത്രിമാർ പറയുന്നത്.

Be the first to comment on "ടിഡിപി മന്ത്രിമാർ രാജിവെച്ചു!"

Leave a comment

Your email address will not be published.


*