തിരുവനന്തപുരം:സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു.ടേക്ക് ഓഫിലെ അഭിനയത്തിന് പാർവതിയും,ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രൻസ് മികച്ച നടനായും തിരഞ്ഞെടുത്തു.
ഓട്ടന്‍ തുള്ളല്‍ കലാകാരനായ പപ്പു പിഷാരടി എന്ന കഥാപാത്രത്തെയാണ് ആളൊരുക്കം എന്ന ചിത്രത്തിൽ ഇന്ദ്രൻസ് അവതരിപ്പിച്ചത്. ഇറാഖിൽ അകപ്പെട്ട നേഴ്സുമാരുടെ സംഘർഷം സമീറ എന്ന കഥാപാത്രത്തിലെ അഭിനയത്തിനാണ് പാർവതിക്ക് പുരസ്കാരം ലഭിച്ചത്.
മികച്ച ചിത്രം ഒറ്റമുറി വെളിച്ചം.മികച്ച ജനപ്രീയ ചിത്രം -രക്ഷാധികാരി ബൈജു(രഞ്ജൻ പ്രമോദ്). മികച്ച സംവിധായകൻ -ലിജോ ജോസ് പല്ലിശേരി(ചിത്രം-ഈ-മ-യൗ).സ്വഭാവ നടൻ-അലൻസിയർ(തൊണ്ടി മുതലും ദൃക്സാക്ഷിയും),സ്വഭാവ നടി-പൗളി വിത്സൺ(ചിത്രം-ഈ-മ-യൗ).മികച്ച രണ്ടാമത്തെ കഥാചിത്രം – ഏദന്‍,മികച്ച നവാഗത സംവിധായകന് – മഹേഷ് നാരായണന്,
മികച്ച ബാലതാരം, ആണ്‍കുട്ടി – അഭിനന്ദ്,മികച്ച ബാലതാരം പെണ്‍കുട്ടി – നക്ത്ര – രക്ഷാധികാരി ബൈജു,മികച്ച സ്റ്റോറി – എം.എ. നിഷാദ് (കിണര്‍),ഛായാഗ്രാഹകന്‍ – മനീഷ് മാധവന് (ഏദന്‍),മികച്ച തിരക്കഥ – സജീവ് പാഴൂര്‍ (തൊണ്ടിമുതല്‍),അഡാപ്റ്റഡ് സ്ക്രിപ്റ്റ് – എസ്. ഹരീഷ്, സഞ്ജു സുരേന്ദ്രന് ( ഏദന്‍),പ്രത്യേക ജൂറി പരാമര്‍ശം – വിനീത കോശി (ഒറ്റമുറി വെളിച്ചം),
ഗാനരചന – പ്രഭാവര്‍മ്മ (ക്ലിന്റിലെ ഓളത്തിന് മേളത്താല്‍),സംഗീതം – എംകെ അര്ജുന് (ഭയാനകം),പശ്ചാത്തല സംഗീതം – ഗോപി സുന്ദര്‍ (ടേക്ക് ഓഫ്),പിന്നണി ഗായകന് – ഷഹബാസ് അമന് (മായാനദി),പിന്നണി ഗായിക – സിത്താര (വിമാനം),എഡിറ്റര്‍ – അപ്പു ഭട്ടതിരി (വീരം, ഒറ്റമുറി),
കലാസംവിധാനം – സന്തോഷ് രാമന് (ടേക്ക് ഓഫ്),സിങ്ക് സൌണ്ട് – സിജിത്ത് കുമാര്‍ (രക്ഷാധികാരി ബൈജു),ശബ്ദസംയോജനം – പ്രമോദ് തോമസ് – ഏദന്‍, സൗണ്ട്ഡിസൈന്‍ – രംഗനാഥന് (ഈ മ യൌ),ലാബ് – ചിത്രാജ്ഞലി,മേക്കപ്പ് – രഞ്ജിത്ത് അമ്പാടി.
Be the first to comment on "സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു!"