ഹാദിയ-ഷെഫീൻ ജഹാൻ വിവാഹം സാധുവാണെന്നു സുപ്രീംകോടതി!

ന്യൂഡൽഹി:ഹാദിയ -ഷെഫീൻ ജഹാൻ വിവാഹം നിയമപരമാണെന്നു സുപ്രീംകോടതിയുടെ വിധി.വിവാഹം റദ്ദാക്കിയ കേരളം ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. ഹൈക്കോടതി വിധിക്കെതിരെ ഷെഫീൻ ജഹാൻ നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.

എന്നാൽ തീവ്രവാദ കേസിൽ ഷെഫീൻ ജഹാനെതിരെ എൻഐഎ നടത്തുന്ന അന്വേഷണം തുടരാമെന്ന് കോടതി വ്യകത്മാക്കി. അതേസമയം ഹദിയയുടെ വിവാഹം തട്ടിക്കൂട്ടിയതാണെന്നും, ഉത്തരവിൽ പുന.പരിശോധനാ ഹര്‍ജി നല്‍കുമെന്നും ഹദിയയുടെ പിതാവ് അശോകൻ പറഞ്ഞു.

Be the first to comment on "ഹാദിയ-ഷെഫീൻ ജഹാൻ വിവാഹം സാധുവാണെന്നു സുപ്രീംകോടതി!"

Leave a comment

Your email address will not be published.


*