ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ കൊലപാതക ശ്രമത്തിനു കേസെടുത്തു!

ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കെതിരേ കൊലപാതക ശ്രമത്തിനു കേസെടുത്തു.ഷമിയുടെ ഭാര്യ ഹാസിന്‍ ജഹാന്റെ പരാതിയിലാണ് ഗാര്‍ഹിക പീഡനം, കൊലപാതക ശ്രമം എന്നിവ ചുമത്തി കൊല്‍ക്കത്ത പൊലീസ് കേസെടുത്തിരിക്കുന്നത്.

ഷമിക്കു പരസ്ത്രീ ബന്ധമുണ്ടെന്നും, തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കാറുണ്ടെന്നും ഹാസിന്‍ ന്നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ആരോപണങ്ങൾ നിഷേധിച്ചു മുഹമ്മദ് ഷമി രംഗത്തെത്തിയിരുന്നു.

തന്നെയും തന്റെ കരിയറും നശിപ്പിക്കാനുള്ള ആരോപണങ്ങളാണെന്നും ഷമി പറഞ്ഞിരുന്നു. ആരോപണത്തെ തുടർന്ന് താരത്തിന്റെ ഭാവി തുലാസിലാണ്.

Be the first to comment on "ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ കൊലപാതക ശ്രമത്തിനു കേസെടുത്തു!"

Leave a comment

Your email address will not be published.


*