വീപ്പയ്ക്കുള്ളിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു!

കൊച്ചി:കുമ്പളത്ത് വീപ്പയ്ക്കുള്ളിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ശാസ്ത്രീയ പരിശോധനയിലൂടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഉദയംപേരൂർ സ്വദേശിനി ശകുന്തള(50) യുടേതാണ് മൃതദേഹം.

ഇവരുടെ മകളുടെ ഡിഎൻഎ പരിശോധന നടത്തിയാണ് പോലീസ് ആളെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ ജനുവരിയിലാണ് വീപ്പയ്ക്കുള്ളിൽ തലകീഴായി നിറുത്തി കോൺക്രീറ്റ് ചെയ്ത നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്.

പഴക്കം ചെന്ന മൃതദേഹത്തിൽ ഉണ്ടായിരുന്ന സർജിക്കൽ സ്ക്രൂ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് ശകുന്തളയിൽ എത്തിയത്. വാഹനാപകടത്തിൽ പരുക്കേറ്റ ശകുന്തളയുടെ കാലിൽ സർജിക്കൽ സ്ക്രൂ ഘടിപ്പിച്ചിരുന്നതായി മനസിലായി.

ഇവരെ ഒരു വർഷത്തോളമായി കാണാനില്ലെന്നും മനസ്സിലായി. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ദുരൂഹസാഹചര്യത്തില്‍ മരിച്ച ശകുന്തളയുടെ സുഹൃത്തായ ഏരൂര്‍ സ്വദേശിയേയും സുഹൃത്തുക്കളെയും കേന്ത്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

Be the first to comment on "വീപ്പയ്ക്കുള്ളിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു!"

Leave a comment

Your email address will not be published.


*