സീറോ മലബാർ സഭ ഭൂമി വിവാദത്തിൽ വിഎസ് നിലപാട് വ്യക്തമാക്കി!

സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാട് വിഷയത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കതിരെ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദന്‍. പൊതുസ്വത്തുക്കള്‍ സ്വകാര്യ മുതല്‍ പോലെ കെകകാര്യം ചെയുന്നത് ശരിയല്ലെന്നു അദ്ദേഹം വ്യക്തമാക്കി.

അതേസമയം മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനം ഒഴിയണം എന്ന് ആവശ്യപ്പെട്ട് എറണാകുളംഅങ്കമാലി അതിരൂപത ആസ്ഥാനത്തേക്ക് വൈദികര്‍ പ്രതിഷേധ പ്രകടനം നടത്തി.

ഭൂമിയിടപാടിൽ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ രൂപതാ അധ്യക്ഷ സ്ഥാനത്ത് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തുടരുന്നത് ശരി അല്ലെന്ന് വൈദികര്‍ പറഞ്ഞു. വൈദികരുടെ നിവേദനം കർദിനാളിനു കൈമാറി.

Be the first to comment on "സീറോ മലബാർ സഭ ഭൂമി വിവാദത്തിൽ വിഎസ് നിലപാട് വ്യക്തമാക്കി!"

Leave a comment

Your email address will not be published.


*