ഷുഹൈബ് വധക്കേസിലെ പ്രതികളെ സിപിഎം പുറത്താക്കി!

കണ്ണൂർ:ഷുഹൈബ് വധക്കേസിൽ പ്രതികളായ നാല് പ്രവർത്തകരെ സിപിഎം പുറത്താക്കി. ആകാശ് തില്ലങ്കേരി, ടി.കെ അനവര്‍, സി.എസ് ദാപ്ചന്ദ്, കെ അഖില്‍ എന്നിവരെയാണ് പാര്‍ട്ടി പുറത്താക്കിയിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം കോടിയേരി ബാലകൃഷ്ണനും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. സിപിഎമ്മിന്റേത് ആത്മാര്ഥതയില്ലാത്ത നടപടിയാണെന്ന് കോൺഗ്രസ്സ് നേതാവ് കെ സുധാകരൻ പറഞ്ഞു.

സമ്മർദ്ദത്തിൽ ആയതിനെ തുടർന്നാണ് സിപിഎമ്മിന്റെ നടപടിയെന്നും അദ്ദേഹം പറഞ്ഞു.

Be the first to comment on "ഷുഹൈബ് വധക്കേസിലെ പ്രതികളെ സിപിഎം പുറത്താക്കി!"

Leave a comment

Your email address will not be published.


*