സീറോ മലബാർസഭ ഭൂമിയിടപാട് കേസ്;കെസിബിസിയുടെ ഇടപെടൽ!

സീറോ മലബാർ സഭയുടെ വിവാദമായ ഭൂമിയിടപാട് കേസിൽ മെത്രാന്മാരുടെ കൂട്ടായ്മയായ കെസിബിസിയുടെ ഇടപെടുന്നു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കതിരെ രംഗത്തെത്തിയ വൈദികരുമായി കെസിബിസി അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് സൂസെപാക്യവും സിറോ മലങ്കര സഭാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ബസോലിയോസ് ക്ലിമിസ് ബാവയും ചർച്ചകൾ നടത്തി.

ഇരുവരും നാളെ സിറോ മലബാര്‍ സഭാ സ്ഥിരം സിനഡുമായി കൂടിക്കാഴ്ച്ച നടത്തും. ആലഞ്ചേരിക്കെതിരെ നടപടി വേണമെന്ന ആവശ്യത്തിൽ എറണാകുളം രൂപതയിലെ വൈദികനേതൃത്വം ഉറച്ചു നിന്നു.അതേസമയം കർദിനാൾ മാർ ആലഞ്ചേരിക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി വിധിയുണ്ടായിട്ടും പോലീസ് കേസെടുക്കാത്തതിൽ പ്രതിഷേധം ശക്തമാകുകയാണ്. വിഷയത്തിൽ അറ്റോണി ജനറലിന്റെ നിയമോപദേശത്തിനായാണ് പോലീസ് കാത്തു നില്കുന്നത്.

Be the first to comment on "സീറോ മലബാർസഭ ഭൂമിയിടപാട് കേസ്;കെസിബിസിയുടെ ഇടപെടൽ!"

Leave a comment

Your email address will not be published.


*