തേനിയിൽ കാട്ടുതീ;ഒരു വിദ്യർത്ഥി മരിച്ചു!

തമിഴ്‌നാട്ടിലെ തേനി കുരങ്ങണി മലയിൽ കാട്ടുതീ. മീശപ്പുലിമലയിൽ ട്രക്കിങ്ങിനു പോയ 40 വിദ്യാര്‍ഥികള്‍ കാട്ടിൽ കുടുങ്ങി. ഇതിൽ ഒരു വിദ്യാർത്ഥിയുടെ മരണം സ്ഥിരീകരിച്ചു.

തമിഴ്‌നാട്ടിലെ ഈറോഡ്, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്ന് മീശപ്പുലിമല സന്ദര്‍ശിക്കാനെത്തിയ വിദ്യാര്‍ഥികളാണ് അപകടത്തിൽപെട്ടത്.

തമിഴ്നാട് സർക്കാരിന്റെ അഭ്യർത്ഥന പ്രകാരം അപകടത്തിൽപ്പെട്ടവരെ രക്ഷിക്കുന്നതിനായി വ്യോമസേനയുടെ ലഭ്യമാക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി.

Be the first to comment on "തേനിയിൽ കാട്ടുതീ;ഒരു വിദ്യർത്ഥി മരിച്ചു!"

Leave a comment

Your email address will not be published.


*