ചെങ്ങന്നുർ ഉപതിരഞ്ഞെടുപ്പ്;സജി ചെറിയാൻ എൽഡിഎഫ് സ്ഥാനാർഥി!

ചെങ്ങന്നുർ ഉപതിരഞ്ഞെടുപ്പിൽ സജി ചെറിയാനെ എൽഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു.സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്.

സജി ചെറിയാന്‍ 2006ല്‍ ചെങ്ങന്നൂരില്‍ നിന്നും നിയമസഭയിലേക്ക് ജനവിധി തേടിയിരുന്നു. ഡി വിജയകുമാറാണ് യുഡിഎഫ് സ്ഥാനാർഥി.കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയോഗത്തിന്റെ തീരുമാനത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അംഗീകാരം നല്‍കി.

ചെങ്ങന്നുർ എംഎല്‍എ ആയിരുന്ന കെകെ രാമചന്ദ്രന്‍ നായരുടെ മരണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. അഡ്വ.പി.എസ് ശ്രീധരന്‍ പിള്ളയാണ് ബിജെപി സ്ഥാനാർഥി.

Be the first to comment on "ചെങ്ങന്നുർ ഉപതിരഞ്ഞെടുപ്പ്;സജി ചെറിയാൻ എൽഡിഎഫ് സ്ഥാനാർഥി!"

Leave a comment

Your email address will not be published.


*