തേനിയിലെ കാട്ടുതീ;11 മരണം!

കേരള തമിഴ്നാട് അതിര്‍ത്തിയില്‍ തേനി ജില്ലയിലെ കുരങ്ങണി മലയില്‍ ഉണ്ടായ കാട്ടുതീയില്‍ 11 മരണം. 39 അംഗ ട്രക്കിംഗ് സംഘത്തിലെ 11 പേരാണ് വെന്തു മരിച്ചത്.

ഇരുപത്തഞ്ചോളം പേരെ രക്ഷപെടുത്തി.ഇതിൽ പത്തുപേരുടെ നില ഗുരുതരമാണ്. നാട്ടുകാരുടെയും വനപാലക്കാരുടെയും നേതൃത്വത്തിൽ നടത്തിയ രക്ഷ പ്രവർത്തനം അവസാനിപ്പിച്ചു.

അപകടത്തപ്പെട്ട മൂന്നുപേർ നേരത്തെ മീശപുലിമല വഴി കേരളം അതിർത്തിയിലെത്തിയിരുന്നു.തമിഴ്നാട് സർക്കാർ മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപയും,ഗുരുതരമായി പരുക്കേറ്റവർക്കു 1 ലക്ഷം രൂപയും,നിസാര പരുക്കേറ്റവർക്കു 50000 രൂപയും ധനസഹായം പ്രഖ്യാപിച്ചു.

സംഭവത്തിൽ അന്വേഷണത്തിനും പളനിസ്വാമി സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. തേനി സംഭവത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ വനമേഖലകളിൽ കർശന നിയന്ത്രണമാണ് വനം വകുപ്പ് ഏർപ്പെടുത്തിയിരിക്കുന്നത്.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ട്രാക്കിങ് ഉൾപ്പെടെ നിരോധിച്ചിരിക്കുകയാണ്.

Be the first to comment on "തേനിയിലെ കാട്ടുതീ;11 മരണം!"

Leave a comment

Your email address will not be published.


*