മഹാരാഷ്ട്രയിലെ കർഷക സമരം അവസാനിച്ചു!

മുംബൈ:മഹാരാഷ്ട്രയിൽ കിസാൻസഭയുടെ നേതൃത്വത്തിൽ നടന്ന ലോങ്ങ് മാർച്ച് അവസാനിപ്പിച്ചു. കിസാൻ സഭയുടെ പ്രതിനിധികളുമായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ആറു മന്ത്രിമാരും ചേർന്ന് നടത്തിയ ചർച്ചയ്‌ക്കൊടുവിലാണ് തീരുമാനം ഉണ്ടായത്.

കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാമെന്നു സർക്കാർ ഉറപ്പു നൽകി. രണ്ട് മാസത്തിനുള്ളില്‍ വനാവകാശ നിയമം നടപ്പാക്കും,കര്‍ഷകരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ആറംഗ സമിതിയെ നിയോഗിക്കു൦,വിളകള്‍ക്ക് ഉത്പാദന ചിലവിന്റെ ഒന്നര ഇരട്ടി താങ്ങു വില നല്‍കും എന്നിവയാണ് സർക്കാർ കർഷകർക്ക് നൽകിയിരിക്കുന്ന പ്രധാന ഉറപ്പുകൾ.

Be the first to comment on "മഹാരാഷ്ട്രയിലെ കർഷക സമരം അവസാനിച്ചു!"

Leave a comment

Your email address will not be published.


*