കുരങ്ങിണി കാട്ടുതീ;റെയ്ഞ്ച് ഓഫീസറെ സസ്‌പെൻഡ് ചെയ്തു!

തേനി:തേനി കുരങ്ങിണി മലയിൽ ഉണ്ടായ കാട്ടുതീയിൽ പെട്ട് പത്തുപേർ മരിച്ച സംഭവത്തിൽ കുരങ്ങിണി റെയ്ഞ്ച് ഓഫീസര്‍ ജയ്‌സിങിനെ സസ്‌പെന്റ് ചെയ്തു. ട്രക്കിങ്ങിനായി അനധികൃതമായി വനത്തിൽ പ്രവേശിപ്പിച്ച തടയാതിരുന്നതിനാണ് ജയ്സിങ്ങിനെ സസ്‌പെൻഡ് ചെയ്തത്.

അതേസമയം അനുമതി തേടാതെയാണ് സംഘം വനത്തിൽ പ്രവേശിച്ചത്. നിരോധിത മേഖലയിലൂടെയാണ് സംഘം സഞ്ചരിച്ചത്.ട്രാക്കിങ് സംഘടിപ്പിച്ച ചെന്നൈയിലെ ട്രാക്കിങ് ക്ലബിനെതിരെയും അന്വേഷണം ആരംഭിച്ചതായി തേനി എസ്.പി വി.ഭാസ്‌കര്‍ പറഞ്ഞു.

Be the first to comment on "കുരങ്ങിണി കാട്ടുതീ;റെയ്ഞ്ച് ഓഫീസറെ സസ്‌പെൻഡ് ചെയ്തു!"

Leave a comment

Your email address will not be published.


*