ന്യൂനമർദ്ദം;തീരപ്രദേശങ്ങളിൽ കനത്ത ജാഗ്രത നിർദേശം!

തിരുവനന്തപുരം:ന്യൂനമർദ്ദം ശക്തമായതിനെ തുടർന്ന് സംസ്ഥാനത്തു കനത്ത ജാഗ്രത നിർദേശം.കന്യാകുമാരിക്ക് തെക്ക് അതിതീവ്ര ന്യൂനമര്‍ദം രൂപപ്പെട്ടത്. മറ്റന്നാൾ വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.

സംസ്ഥാനത്തു കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരത്തിന് 390 കിലോമീറ്റര്‍ ദൂരത്തായാണ് ഇപ്പോള്‍ ന്യൂനമര്‍ദ്ദപാത്തി.കടലില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാനും തിരമാലകള്‍ 3.2 മീറ്റര്‍ വരെ ഉയരാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനായി 45 അംഗ കേന്ദ്രസംഘം നാളെ എത്തും. തീരദേശപ്രദേശങ്ങളില്‍ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തയ്യാറാക്കി വയ്ക്കാനും ഇവയുടെ താക്കോല്‍ തഹസില്‍ദാര്‍മാരുടെ കയ്യില്‍ സൂക്ഷിക്കാനും ജില്ലാ കലക്ടര്‍മാര്‍ക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൺട്രോൾ റൂം 24 മണിക്കൂർ പ്രവർത്തിക്കണം. എല്ലാ പോര്‍ട്ടുകളിലും ഹാര്‍ബറുകളിലും സിഗ്നല്‍ നമ്പര്‍ 3 ഉയര്‍ത്തുക, കെഎസ്ഇബിയുടെ കാര്യാലയങ്ങള്‍ അടിയന്തിരഘട്ടത്തില്‍ പ്രവര്‍ത്തിക്കാന്‍ പാകത്തില്‍ ഒരുക്കുക, തീരദേശ താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 15 വരെ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുക.

പരീക്ഷ സമയമായതിനാൽ സ്കൂളുകൾ ദുരിതാശ്വാസ കേന്ദ്രങ്ങളാകുന്നത് പരമാവധി ഒഴിവാക്കണം തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു.

Be the first to comment on "ന്യൂനമർദ്ദം;തീരപ്രദേശങ്ങളിൽ കനത്ത ജാഗ്രത നിർദേശം!"

Leave a comment

Your email address will not be published.


*