മന്ത്രിമാരുടെ ശമ്പളം കൂട്ടും!

തിരുവനന്തപുരം:മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം വർധിപ്പിക്കാൻ മന്ത്രിസഭാ തീരുമാനം.ഇന്നുചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

മന്ത്രിമാരുടെ ശമ്പളം 54000 രൂപയിൽ നിന്നും 90000 രൂപയായും,എംഎൽഎമാരുടേത് 39000 രൂപയിൽ നിന്നും 62000 രൂപയായും വർധിപ്പിക്കും.

ഇത് സംബന്ധിച്ച ബില്ല് ഈ മാസം തന്നെ നിയമസഭയുടെ മേശപ്പുറത്തു വയ്ക്കും.കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളവും പെൻഷനും കൊടുക്കാൻ ബുദ്ധിമുട്ടുന്നതിനിടെയാണ് സർക്കാർ മന്ത്രിമാർക്കും എംഎൽഎമാർക്കും ശമ്പളം വർധിപ്പിക്കാൻ ഒരുങ്ങുന്നത്.

Be the first to comment on "മന്ത്രിമാരുടെ ശമ്പളം കൂട്ടും!"

Leave a comment

Your email address will not be published.


*