ഇന്ത്യ-പാക്കിസ്ഥാൻ നയതന്ത്ര ബന്ധം വഷളാകുന്നു

ഇന്ത്യ-പാകിസ്ഥാൻ ബന്ധം വഷളാകുന്നതിന്റെ സൂചന നൽകി പാകിസ്ഥാൻ നയതന്ത്ര പ്രതിനിധിയെ തിരിച്ചു വിളിച്ചു. ഇന്ത്യയിലെ നയതന്ത്ര പ്രതിനിധി സൊഹൈലി മഹ്മൂദിനെയാണ് ഇസ്ലാമാബാദിലേക്കു തിരിച്ചു വിളിച്ചത്.

ഇന്ത്യയിലെ നയതന്ത്ര പ്രതിനിധിയുടെ വാഹനം തടഞ്ഞു അനാവശ്യ പരിശോധന നടത്തുന്നതായും പ്രതിനിധിക്ക് ഇന്ത്യ സുരക്ഷാ ഒരുകുന്നിലെന്നും പാകിസ്ഥാൻ ആരോപിച്ചു.

അതേസമയം ടിബറ്റിൽ ചൈന യുദ്ധസന്നാഹം നടത്തുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു.ടിബറ്റൻ അതിർത്തിയിൽ പത്തോളം യുദ്ധ വിമാനങ്ങളും ഇരുപത്തിരണ്ടോളം ഹെലികോപ്റ്ററുകളും ചൈന ഇറക്കിയതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു.

Be the first to comment on "ഇന്ത്യ-പാക്കിസ്ഥാൻ നയതന്ത്ര ബന്ധം വഷളാകുന്നു"

Leave a comment

Your email address will not be published.


*