ഹോളി ആഘോഷിച്ചതിന് അധ്യാപകർ വിദ്യാർത്ഥികളെ തല്ലി ചതച്ചു!

കോഴിക്കോട്:ഹോളി ആഘോഷിച്ചതിന് ഫാറൂഖ് കോളേജിലെ വിദ്യാർത്ഥികളെ അധ്യാപകർ തല്ലി ചതച്ചു.പൈപ്പുകളും വടികളും ഉപയോഗിച്ചാണ് അധ്യാപകർ വിദ്യാർത്ഥികളെ ആക്രമിച്ചത്.

പരുക്കേറ്റ വിദ്യാർത്ഥികളെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണിനു ഗുരുതരമായി പരുക്കേറ്റ വിദ്യാർത്ഥിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഹോളി ആഘോഷം വിലക്കിയിരുന്നതായും,അത് വകവയ്‌ക്കാതെ ആഘോഷം നടത്തിയ വിദ്യാർത്ഥികളെ തടയുകയായിരുന്നെന്നു കോളേജ് മാനേജ്‌മന്റ് പറഞ്ഞു.

എന്നാൽ ഹോളി ആഘോഷിച്ചതിന്റെ പകപോക്കലാണ് അധ്യാപകർ നടത്തിയതെന്ന് വിദ്യാർത്ഥികളും ആരോപിച്ചു

Be the first to comment on "ഹോളി ആഘോഷിച്ചതിന് അധ്യാപകർ വിദ്യാർത്ഥികളെ തല്ലി ചതച്ചു!"

Leave a comment

Your email address will not be published.


*