ടി പി വധക്കേസ് പ്രതിയെ മോചിപ്പിക്കാൻ സർക്കാർ നീക്കം!

കണ്ണൂർ:ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയും സിപിഎം നേതാവുമായ പി കെ കുഞ്ഞനന്തനെ മോചിപ്പിക്കാൻ സർക്കാർ നീക്കം.

പ്രായാധിക്യം മൂലം അവശനാണ് കുഞ്ഞനന്തനെന്നു സർക്കാർ പറയുന്നു.പ്രായാധിക്യം മൂലം അവശരായ കുറ്റവാളികൾക്കുള്ള ഇളവിലാണ് കുഞ്ഞനന്തനെയും ഉൾപ്പെടുത്തിയിരിക്കുന്നത്.

എന്നാൽ പ്രായാധിക്യമുള്ള കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെടുത്താനുള്ള പ്രായം കുഞ്ഞനന്തന് ആയിട്ടില്ലെന്ന് രേഖകൾ തെളിയിക്കുന്നു.

ഇടതു സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ടി പി കേസ് പ്രതികൾക്ക് ജയിലിൽ നൽകി വരുന്ന പല ഇളവുകളും വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നീക്കവും.

Be the first to comment on "ടി പി വധക്കേസ് പ്രതിയെ മോചിപ്പിക്കാൻ സർക്കാർ നീക്കം!"

Leave a comment

Your email address will not be published.


*