നിഷ ജോസിനെതിരെ പോലീസിൽ പരാതി!

കെഎം മാണിയുടെ മരുമകളും ജോസ് കെ മാണിയുടെ ഭാര്യയുമായ നിഷ ജോസിനെതിരെ പോലീസിൽ പരാതി. പി സി ജോർജിന്റെ മകൻ ഷോൺ ജോർജാണ് പരാതിക്കാരൻ.

നിഷ ജോസിന്റെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘അദർ സൈഡ് ഓഫ് ദിസ് ലൈഫ് ‘ എന്ന പുസ്തകത്തിൽ ട്രെയിനിൽ യാത്ര ചെയ്യവെ കോട്ടയത്തെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകൻ തന്നോട് അപമര്യാദയായി പെരുമാറിയെന്ന് നിഷ ആരോപിച്ചിരുന്നു.

അത് ആരാണെന്നു നിഷ വെളിപ്പെടുത്തണമെന്നാണ് ഷോണിന്റെ ആവശ്യം. തനിക്കെതിരെയാണ് സംശയത്തിന്റെ നിഴൽ നീളുന്നതെന്നും അദ്ദേഹം പറയുന്നു. എന്നാൽ ഇത് വിവാദമാകേണ്ടന്നാണ് ജോസ് കെ മാണിയുടെയും കുടുംബത്തിന്റെയും നിലപാട്.

Be the first to comment on "നിഷ ജോസിനെതിരെ പോലീസിൽ പരാതി!"

Leave a comment

Your email address will not be published.


*