ഏകദിന ക്രിക്കറ്റ് മത്സരം കൊച്ചിയിൽ നടത്തുന്നതിനെതിരെ പ്രമുഖർ രംഗത്ത്!

കൊച്ചി:ഇന്ത്യ-വെസ്റ്റിൻഡീസ് ഏകദിന മത്സരം കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടത്തുന്നതിനെതിരെ ഫുട്‌ബോൾ താരങ്ങൾ ഉൾപ്പെടെയുള്ളവർ രംഗത്ത്.

ഫുട്‍ബോൾ മത്സരം നടത്തുന്നതിന് മികച്ച സ്റ്റേഡിയമാണ് കൊച്ചിയിലേത്.സ്റ്റേഡിയം ക്രിക്കറ്റ് മത്സരം നടത്തി ഇല്ലാതാകരുതെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ ഇയാൻ ഹ്യുമും, സി കെ വിനീതും അഭിപ്രായപ്പെട്ടിരുന്നു.

ഇതിനു പിന്നാലെ ശശി തരൂർ എംപിയും രംഗത്തു വന്നു. ക്രിക്കറ്റ് മത്സരം കാര്യവട്ടം സ്റ്റേഡിയത്തിൽ തന്നെ നടത്തണമെന്നും വിഷയത്തില്‍ ഇടപെടാമെന്ന് വിനോദ് റായി വ്യക്തമാക്കിയിട്ടുണ്ടെന്നും ശശി തരൂർ ഫേസ് ബുക്കിൽ കുറിച്ചു.

Be the first to comment on "ഏകദിന ക്രിക്കറ്റ് മത്സരം കൊച്ചിയിൽ നടത്തുന്നതിനെതിരെ പ്രമുഖർ രംഗത്ത്!"

Leave a comment

Your email address will not be published.


*