സർക്കാർ ഭൂമി സ്വകാര്യ വ്യക്തിക്ക് നൽകിയ നടപടി;തിരുവനന്തപുരം സബ് കളക്ടർക്കെതിരെ നടപടിക്ക് സാധ്യത!

തിരുവനന്തപുരം:വർക്കലയിലെ 27 സെന്റ്‌ സർക്കാർഭൂമി സ്വകാര്യ വ്യക്തിക്ക് നൽകിയ സബ് കലക്ടർ ദിവ്യ എസ് അയ്യര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് സാധ്യത.

ഒരുകോടിയോളം രൂപ വിലയുള്ള ഭൂമിയാണ് സ്വകാര്യ വ്യക്തിക്ക് നൽകിയത്. സർക്കാർഭൂമി സർക്കാരിന്റേതായി നിലനിറുത്തുമെന്നും,സംഭവത്തിൽ അന്വേഷണം നടത്തുമെന്നും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു.

ദിവ്യ എസ്.അയ്യരെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്യണമെന്നും വിജിലന്‍സ് അന്വേഷണം നടത്തണമെന്നും സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ആവശ്യപ്പെട്ടു.

ഹൈക്കോടതി നിർദേശപ്രകാരമുള്ള പാലിച്ചാണ് ഉത്തരവിറക്കിയതെന്ന് ദിവ്യ എസ് അയ്യര്‍ അറിയിച്ചു.

Be the first to comment on "സർക്കാർ ഭൂമി സ്വകാര്യ വ്യക്തിക്ക് നൽകിയ നടപടി;തിരുവനന്തപുരം സബ് കളക്ടർക്കെതിരെ നടപടിക്ക് സാധ്യത!"

Leave a comment

Your email address will not be published.


*