ഇറാഖിൽ ഐഎസ് ഭീകരർ തട്ടികൊണ്ടുപോയ ഇന്ത്യക്കാർ കൊല്ലപ്പെട്ടു!

ന്യൂഡൽഹി:ഇറാഖിൽ ഐഎസ് ഭീകരർ തട്ടികൊണ്ടുപോയ 39 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി കേന്ദ്രസർക്കാർ. വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം പാർലൻന്റൈൽ അറിയിച്ചത്.

2014 ലില്‍ മൊസൂളില്‍ നിന്നും തട്ടിക്കൊണ്ടുപോയ പഞ്ചാബ്, ഹിമാചല്‍, പശ്ചിമബംഗാള്‍, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടത്.

ഭീകരർ കൊന്നു കുഴിച്ചു മൂടിയ മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്.

ഇവർ ജീവനോടെയുണ്ടെന്നും കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നുമായിരുന്നു നേരത്തെ വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്.

Be the first to comment on "ഇറാഖിൽ ഐഎസ് ഭീകരർ തട്ടികൊണ്ടുപോയ ഇന്ത്യക്കാർ കൊല്ലപ്പെട്ടു!"

Leave a comment

Your email address will not be published.


*