ഭർത്താവിന്റെ മരണം;ശശികലയ്ക്കു 15 ദിവസത്തെ പരോൾ!

അനധികൃത സ്വത്തു സമ്ബാദന കേസിൽ ശിക്ഷിക്കപ്പെട്ടു ബംഗളുരു പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന അണ്ണാഡിഎംകെ വിമതനേതാവ് വി കെ ശശികലയ്ക്കു 15 ദിവസത്തെ പരോൾ അനുവദിച്ചു.

ശശികലയുടെ ഭർത്താവു നടരാജന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനാണ് പരോൾ അനുവദിച്ചത്. അഞ്ചുമാസംമുന്‍പ് കരള്‍, വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ നടരാജനെ രണ്ടാഴ്ചമുന്‍പാണ് വീണ്ടും ആശുപത്രിയിലാക്കിയത്.

ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അന്ത്യം.നടരാജന്റെ ജന്മനാടായ തഞ്ചാവൂരിൽ നാളെയാണ് സംസ്കാര ചടങ്ങുകൾ നടക്കുക.

Be the first to comment on "ഭർത്താവിന്റെ മരണം;ശശികലയ്ക്കു 15 ദിവസത്തെ പരോൾ!"

Leave a comment

Your email address will not be published.


*