രാമരാജ്യ രഥയാത്ര തമിഴ്‌നാട്ടിൽ;തിരുനെൽവേലിയിൽ നിരോധനാജ്ഞ!

ആർ എസ് എസ്സിന്റെ നേതൃത്വത്തിൽ നടത്തുന്ന രാമരാജ്യ രഥയാത്ര തമിഴ്നാട്ടിൽ എത്തി.രഥയാത്ര സംഘര്ഷത്തിനിടയാക്കുമെന്നു ആരോപിച്ചു പ്രതിപക്ഷ പാർട്ടിയടക്കമുള്ളവർ നിയമസഭയിൽ നിന്നും ഇറങ്ങി പോയി.

തുടര്‍ന്നു റോഡില്‍ കുത്തിയിരിപ്പു സമരം നടത്തിയ ഡിഎംകെ ആക്ടിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിനെയും പാര്‍ട്ടി നേതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു.

സാമൂഹിക സൗഹാര്‍ദത്തിനു വേണ്ടിയുള്ള ശബ്ദങ്ങളെ അടിച്ചമര്‍ത്തുകയാണു നിരോധനാജ്ഞയിലൂടെ സര്‍ക്കാര്‍ ചെയ്തതെന്നു നടന്‍ കമല്‍ ഹാസന്‍ ട്വീറ്റ് ചെയ്തു.

കേരളം അടക്കമുള്ള ആറ് സംസ്ഥാനങ്ങളിലൂടെയാണ് രഥ യാത്ര കടന്നു പോകുന്നത്.

Be the first to comment on "രാമരാജ്യ രഥയാത്ര തമിഴ്‌നാട്ടിൽ;തിരുനെൽവേലിയിൽ നിരോധനാജ്ഞ!"

Leave a comment

Your email address will not be published.


*