വയൽകിളികൾക്കെതിരെ ജി സുധാകരൻ!

തിരുവനന്തപുരം:കണ്ണൂർ കീഴാറ്റൂരിൽ വയൽ നികത്തി ദേശീയപാത നിര്മിക്കുന്നതിനെതിരെ സമരം നടത്തുന്ന വയൽകിളികൾ എന്ന സംഘടനയ്‌ക്കെതിരെ പൊതുമരാമത്തു മന്ത്രി ജി സുധാകരൻ.

ദേശീയപാതയ്‌ക്കെതിരെ സമരം നടത്തുന്നവർ വയൽ കിളികളല്ല വയൽ കഴുകന്മാരാണെന്നു മന്ത്രി നിയമസഭയിൽ പറഞ്ഞു. പ്രതിഷേധക്കാർ ആ നാട്ടുകാരല്ലെന്നും പറഞ്ഞ മന്ത്രിക്കു പ്രതിപക്ഷം മറുപടി നൽകി.

നാസിക്കിൽ നിന്നും മുംബൈയിലേക്ക്‌ കിസാന്സഭയുടെ നേതൃത്വത്തിൽ നടന്ന മാർച്ചിന് നേതൃത്വം നൽകിയവർ മലയാളികളാണെന്നും ആ നാട്ടുകാരല്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം വയൽകിളികൾക്കു പിന്തുണയുമായി CPI രംഗത്തെത്തിയിട്ടുണ്ട്.

Be the first to comment on "വയൽകിളികൾക്കെതിരെ ജി സുധാകരൻ!"

Leave a comment

Your email address will not be published.


*