മാണിയുമായി സഹകരണമാകാമെന്നു സിപിഎം – സിപിഐ കേന്ദ്രനേതൃത്വം!

ന്യൂഡൽഹി:ചെങ്ങന്നുർ ഉപതിരഞ്ഞെടുപ്പിൽ കെഎം മാണിയുമായി സഹകരണമാകാമെന്നു സിപിഎം-സിപിഐ കേന്ദ്രനേതൃത്വം. എന്നാൽ ഇക്കാര്യത്തിൽ സംസ്ഥാന നേതൃത്വമാണ് തീരുമാനമെടുക്കേണ്ടതെന്നും കേന്ദ്ര നേതൃത്വം പറഞ്ഞു.

അതേസമയം മാണിയുമായി സഹകരണം വേണ്ടെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സിപിഐ സംസ്ഥാന നേതൃത്വം. മാണിയുമായി സഹകരണമില്ലാതെ തന്നെ ചെങ്ങന്നുരിൽ എൽഡിഎഫ് വിജയിച്ചിട്ടുണ്ടെന്നും അതിൽ നിന്നും വ്യത്യസ്തമായി രണ്ടു വർഷത്തെ ഭരണത്തിൽ ഒന്നും സംഭവിച്ചിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.

Be the first to comment on "മാണിയുമായി സഹകരണമാകാമെന്നു സിപിഎം – സിപിഐ കേന്ദ്രനേതൃത്വം!"

Leave a comment

Your email address will not be published.


*