മാലിദ്വീപിൽ പ്രഖ്യാപിച്ചിരുന്ന അടിയന്തരാവസ്ഥ പിൻവലിച്ചു!

രാഷ്ട്രീയ പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ 45 ദിവസങ്ങളായി മാലിദ്വീപിൽ പ്രഖ്യാപിച്ചിരുന്ന അടിയന്തരാവസ്ഥ പിൻവലിച്ചു. പ്രസിഡന്റ് അബ്ദുൽ യമീനാണ് അടിയന്തരാവസ്ഥ പിൻവലിച്ച വിവരം അറിയിച്ചത്.

മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദടക്കമുള്ള രാഷ്ട്രീയ തടവുകാരെ വിട്ടയയ്ക്കണമെന്ന സുപ്രീംകോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

ഇതിനു പിന്നാലെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ കോടതിയലേക്ക് കയറിയ സൈന്യം ചീഫ് ജസ്റ്റിസ് അബ്ദുള്ള സയിദ്, സഹജഡ്ജി അലി ഹമീദ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

Be the first to comment on "മാലിദ്വീപിൽ പ്രഖ്യാപിച്ചിരുന്ന അടിയന്തരാവസ്ഥ പിൻവലിച്ചു!"

Leave a comment

Your email address will not be published.


*