‘മോഡി കെയർ’ പദ്ധതിക്ക് ഏപ്രിൽ 1 മുതൽ തുടക്കം!

മോദിസർക്കാരിന്റെ സ്വപ്ന പദ്ധതിയായ മോദി കെയർ പദ്ധതിക്കു ഏപ്രിൽ 1 മുതൽ തുടക്കമാകും.10 കോടി കുടുംബങ്ങൾക്ക് അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് ലഭ്യമാകുന്ന പദ്ധതിയാണിത്.

ഒരു കുടുംബത്തിന്റെ പ്രീമിയം തുകയായ 2000 രൂപ പൂർണമായും സർക്കാരാണ് അടയ്ക്കുക. 50 കോടിയിലധികം ആളുകൾക്ക് പ്രയോജനമാകുന്ന പദ്ധതിയുടെ ചിലവായ 10000 കോടി രൂപയിൽ 6000 കോടി കേന്ദ്ര സർക്കാരും 4000 കോടി സംസ്ഥാന സർക്കാരുകളും വഹിക്കും.

ബുധനാഴ്ച ചേർന്ന കാബിനറ്റ് യോഗമാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്.

Be the first to comment on "‘മോഡി കെയർ’ പദ്ധതിക്ക് ഏപ്രിൽ 1 മുതൽ തുടക്കം!"

Leave a comment

Your email address will not be published.


*